Friday, January 1, 2010

തിരുവനന്തപുരം ബ്ലോഗേഴ്സ് മീറ്റ് / Trivandrum Bloggers Meet

പലരുടെയും തിരുവനന്തപരത്ത് ബ്ലോഗേഴ്സ് മീറ്റ് നടത്തുവാനുള്ള അഭ്യര്‍ത്ഥനകള്‍ ഗ്രൂപ്പില്‍ ലഭിക്കുകയുണ്ടായി. അതിനാല്‍ തീയതിയും സ്ഥലവും നിശ്ചയിക്കവാനായി അവരവര്‍ക്ക് സൌകര്യപ്രദമായ ദിവസങ്ങള്‍ കമെന്റുകളായി രേഖപ്പെടുത്തുവാനായി അഭ്യര്‍ത്ഥിക്കുന്നു.
ജനുവരി 26 ചൊവ്വ - ഇത് ഒരാള്‍ അവതരിപ്പിച്ചിരിക്കുന്നു.

15 comments:

keralafarmer said...

പലരുടെയും തിരുവനന്തപരത്ത് ബ്ലോഗേഴ്സ് മീറ്റ് നടത്തുവാനുള്ള അഭ്യര്‍ത്ഥനകള്‍ ഗ്രൂപ്പില്‍ ലഭിക്കുകയുണ്ടായി. അതിനാല്‍ തീയതിയും സ്ഥലവും നിശ്ചയിക്കവാനായി അവരവര്‍ക്ക് സൌകര്യപ്രദമായ ദിവസങ്ങള്‍ കമെന്റുകളായി രേഖപ്പെടുത്തുവാനായി അഭ്യര്‍ത്ഥിക്കുന്നു.

ഉറുമ്പ്‌ /ANT said...

മീറ്റിനു എല്ലാ ആശംസകളും......

Nandi said...

ഏതെങ്കിലും ഞാ‍യറാഴ്ചയോ പൊതു അവധി ദിവസമോ ആയിരിക്കും സൌകര്യപ്രദം.

ബാലാനന്ദന്‍
ബ്ലോഗ് : വിപണിസംഗീതം

santhosheditor said...

ennayalum enikku saukaryam aanu.
date oru one week munpe enkilum ariyikanam ennu mathram

keralafarmer said...

തിരുവനന്തപുരത്ത് സ്ഥിരതാമസം ഇല്ലാത്ത വെളിയില്‍ നിന്നും വരുന്നവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഒരവധി ദിവസമോ ഞായറാഴ്ചയോ സൌകര്യപ്രദമായ ദിവസം അറിയിക്കുക. എന്നെപ്പോലെ തിരുവനന്തപുരത്തുള്ളവര്‍ക്ക് എന്നായാലും സൌകര്യപ്രദമായിരിക്കും. അതിനാല്‍ വെളിയില്‍ നിന്നും വരുന്നവര്‍ക്ക് അഭിപ്രായത്തില്‍ മുന്‍ഗണന. എന്തു പറയുന്നു നിങ്ങളെല്ലാം?

ഭൂതത്താന്‍ said...

കൊല്ലം കാര്‍ക്കും പങ്കെടുക്കാമോ ....എല്ലാവിധ ആശംസകളും

തിരോന്തരം പുപ്പുലി said...

ഭൂതത്താനെപ്പോലെ പുറത്തുനിന്നും വരുന്നവര്‍ക്കും
കൂടി വേഗത്തില്‍ കണ്ടുപിടിക്കാവുന്ന സ്ഥലമായിരിക്കണം
വേദി... യാത്രാ/ഭക്ഷണ സൗകര്യമുള്ള സ്ഥലങ്ങള്‍....
ഞായറാഴ്‌ചയാണ്‌ നല്ലത്‌. ദിവസവും സമയവും
തീരുമാനിച്ച്‌ പത്രത്തിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും
കൂടുതല്‍ വ്യക്തികളിലേക്ക്‌ മീറ്റിന്റെ വിവരം എത്തിക്കാന്‍
ശ്രമിക്കണം.

jayanEvoor said...

എന്നായാലും എനിക്കു സമ്മതം!

ഒരു മീറ്റ് സംഘടിപ്പിക്കാൻ എത്ര നാൾ വേണമെന്നറിയില്ല.

ജനുവരി അവസാനം ആയിക്കൂടേ?

ജനുവരി 26 ആയാൽ റിപ്പബ്ലിക് ദിനവും ആഘോഷിക്കാം...

എന്തു പറയുന്നു?

Kvartha Test said...

ജനുവരി 26 കൊള്ളാം.
വെറും മീറ്റിംഗ് ആണല്ലോ ഉദ്ദേശിക്കുന്നത്? ബ്ലോഗിനെ കുറിച്ച് നാട്ടുകാരെ ഉദ്ധരിക്കാനാണെങ്കില്‍ നഗരത്തില്‍ വച്ചും, അല്ലെങ്കില്‍ തീരദേശത്തോ മലമുകളിലോ മറ്റോ വച്ചും കൂടുന്നതും നല്ലതായിരിക്കും.പിന്നെ ഏതു അവധിദിവസമായാലും ഞാന്‍ ഓകെയാണ്.

sheriffkottarakara said...

ജനുവരി 26 തിരുവനന്തപുരത്തു എല്ലാ അർത്ഥത്തിലും തിരക്കുള്ള ദിവസമാണു.ട്രാഫിക്കും നല്ല തിരക്കായിരിക്കും.മറ്റൊരു ദിവസം -അതു അവധി ആയാൽ ഉത്തമം- നടത്തുന്നതല്ലേ നല്ലതു.

siva // ശിവ said...

ഞായറാഴ്ച ദിവസം ആയാല്‍ കൂടുതല്‍ സൌകര്യം ആകുമായിരുന്നു....

ഗന്ധർവൻ said...

മീറ്റ് ഉണ്ടെങ്കിൽ എന്നെക്കൂടി ഒന്നറിയിക്കണേ...........

രഘുനാഥന്‍ said...

ഫാര്‍മര്‍ ചേട്ടാ

ആദ്യം പുതുവത്സരാശംസകള്‍

ഈ മീറ്റ് മീറ്റ് എന്ന് കേട്ടിട്ടുള്ളതല്ലാതെ ഇതുവരെ ഒന്ന് മീറ്റാന്‍ പറ്റിയിട്ടില്ല. ഏതെങ്കിലും ഞായറാഴ്ച ആയിരുന്നെങ്കില്‍ എനിക്കും മീറ്റാമായിരുന്നു....

Vellayani Vijayan/വെള്ളായണിവിജയന്‍ said...

തിരുവനന്തപുരം ബൂലോകസംഗമത്തിന് എല്ലാവിധ ആശംസകളും അറിയിക്കുന്നു.ഞാന്‍ റെഡി.ജനുവരി 26- നല്ല ദിവസമാണ്.നെയ്യാര്‍ഡാമിലെ പിക്നിക്ക് ഹാള്‍ ആയാലെന്താ?അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.

ജയരാജ്‌മുരുക്കുംപുഴ said...

bestwishes