൧. ഓരോ അസംബ്ലി മണ്ഡലത്തിലും രാഷ്ട്രീയക്കാരനല്ലാത്ത ഒരു വ്യക്തിയെ പരാതികേള്‍ക്കാനായി നിയോഗിക്കും.
സ്വന്തം പാര്‍ട്ടിതന്നെ അനുവദിക്കാതെ പുറംതള്ളപ്പെട്ട ഒരു വാഗ്ദാനമായിരുന്നു അത്. അപ്രകാരം സാധ്യമായിരുന്നു എങ്കില്‍ പരാതിക്കാരനും കേട്ടവ്യക്തിയും മാത്രമേ അത് അറിയുകയുള്ളു. ഇന്നത്തെ രാഷ്ട്രീയ സെറ്റപ്പില്‍ നിന്ന് വളരെ വ്യത്യാസം അതിന് വരുത്താന്‍ കഴിഞ്ഞെന്നും വരില്ല. അതേസമയം ഡോ. തരൂരും കൂടി ഉള്‍പ്പെട്ട ഒരു ഗ്രൂപ്പില്‍ ഒരു വ്യക്തി സമര്‍പ്പിക്കുന്ന പരാതിയോ പരിഭവമോ തരൂരിലെത്തിക്കുവാന്‍ സംവിധാനമുണ്ട്. തരൂരിന്റെ ഓഫീസിലെ ശ്രീ ശരത്തിന്റെ നിര്‍ദ്ദേശാനുസരണം ഈ ഗ്രൂപ്പില്‍ അംഗമാക്കപ്പെട്ട ശ്രീ പ്രവീണ്‍ ആ പരാതി യൂണിക്കോഡ് മലയാളത്തിലാണെങ്കില്‍പ്പോലും അത് വായിക്കുകയും തരൂരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യും. ഒരു എം.പി എന്ന നിലയില്‍ അദ്ദേഹത്തിന് പരിഹരിക്കാന്‍ കഴിയുന്ന വിഷയമാണെങ്കില്‍ പരിഹരിക്കപ്പെടും എന്ന് പ്രതീക്ഷിക്കാം. ഈ ഗ്രൂപ്പില്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നതും തരൂരിന് അറിയുവാനുള്ള മാര്‍ഗം ഉണ്ട് എന്നതാണ് വാസ്തവം. "എനിക്ക് പാര്‍ലമെന്റില്‍ ആംഗലേയവും ഹിന്ദിയും കൈകാര്യം ചെയ്യാന്‍ അറിയാം" എന്ന് പറഞ്ഞ ഡോ. തരൂര്‍ തന്നെ അദ്ദേഹത്തിന് മലയാളം വായിക്കാനറിയില്ലെങ്കിലും വായിക്കാനറിയാവുന്ന ആളെ ചുമതലപ്പെടുത്തിയത് തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിന് കിട്ടിയ ഒരു അനുഗ്രഹമാണ്.
൨. തിരുവനന്തപുരത്തെ എം.പി എന്ന നിലയില്‍ മൊത്തം ആളുകളുടെയും പ്രതിനിധിയാണ്.
ഭാരതത്തിലെ എല്ലാ പാര്‍ട്ടികളും ഇപ്രകാരം തന്നെ പറയും. ആരും തന്നെ അത് നടപ്പിലാക്കുവാന്‍ അനുവദിക്കില്ല. അണികളെ നിയന്ത്രിക്കുന്ന തുക്കട നേതാക്കള്‍ മുതല്‍ തട്ടുതട്ടുകളായി നിയന്ത്രിക്കപ്പെടുകയാണ് ചെയ്യുന്നത്. ഡോ. മന്‍മോഹന്റെയും സോണിയാഗാന്ധിയുടെയും പിന്തുണയോടെ സ്ഥാനാര്‍ത്ഥിയാകുവാന്‍ അവസരം ലഭിച്ച തരൂരിന് അതേ പോലെതന്നെ ഇന്റെര്‍ നെറ്റിലൂടെയും എല്ലാ വീഭാഗക്കാരും ഉള്‍പ്പെട്ട ഈ ഗ്രൂപ്പിനെ ഉള്‍ക്കൊള്ളുവാന്‍ കഴിയും അവരുടെ പിന്തുണയുണ്ടെങ്കില്‍. പരമാധികാരമില്ലാത്ത ഒരു അഡ്മിനായിരുന്നു ഈ ഗ്രൂപ്പില്‍ ഗ്രൂപ്പിന്റെ ടേംസ് ഓഫ് സര്‍വ്വീസ് വായിച്ച് മനസ്സിലാക്കുന്നതുവരെ. ഇനി വേണമെങ്കില്‍ ഗ്രൂപ്പിനെ നിയന്ത്രിക്കുവാന്‍ ഉടമയോടൊപ്പം അഡ്മിന്‍ എന്ന ഈ മെയില്‍ ഐഡിയില്‍ ഒരാളെ നിയോഗിക്കാനും കഴിയും.
൩. ജയിച്ചുകഴിഞ്ഞാല്‍ ഇന്റെര്‍ നെറ്റിന്റെ സഹായത്താല്‍ സൈറ്റ്, മൈക്രോബ്ലോഗിംഗ് എന്നിവ രഹസ്യ സ്വഭാവമില്ലാത്ത കാര്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ വിനിയോഗിക്കും.
തുടക്കം മുതല്‍തന്നെ അദ്ദേഹത്തെ ഒതുക്കുവാന്‍ ആഗ്രഹിക്കുന്ന ഒരുകൂട്ടം നേതാക്കള്‍ സ്വന്തം പാര്‍ട്ടിയില്‍ത്തന്നെയുള്ളപ്പോള്‍ പ്രതിപക്ഷത്തിന്റെ കാര്യം പറയാനുണ്ടോ? ഒന്നിനുപുറകേ ഓരോന്നായി വിവാദങ്ങളെ തരണം ചെയ്യുമ്പോഴും നമ്മെപ്പോലുള്ളവര്‍ ഭയപ്പെടുന്നത് രാഷ്ട്രീയത്തില്‍ ഇദ്ദേഹം വന്നുചേര്‍ന്നപോലെ വലിച്ചെറിഞ്ഞിട്ട് സ്ഥലം വിട്ടുകളയുമോ എന്നാണ്. അത് അനുവദിക്കരുത് എന്നതിന് ഉദാഹരണങ്ങളാണ് ഏഴരലക്ഷത്തിന് മുകളിലുള്ള അദ്ദേഹത്തിന്റെ ട്വിറ്ററിലെ ഫോളോവേഴ്സ്. മുഴുവന്‍ ഫോളോവേഴ്സും സപ്പോര്‍ട്ടേഴ്സ് അല്ല എന്നും നമുക്കറിയാം. മാത്രവുമല്ല അദ്ദേഹത്തിന്റെ കഴിവുകളില്‍ വിശ്വാസമുള്ളവരാണ് വ്യക്തിഗത പിന്തുണയില്‍ ഡോ. തരൂരിന് പിന്തുണയുമായി സപ്പോര്‍ട്ട്തരൂര്‍ ഡോട് ഓര്‍ഗില്‍ പ്രത്യക്ഷപ്പെടുന്നത്. ഇത്രയും ട്രാന്‍സ്‌പാരന്റായി കൈകാര്യം ചെയ്യുന്ന ഒരു എം.പിയും ഭാരതത്തിലില്ല എന്നാണ് നമുക്ക് മനസ്സിലാക്കുവാന്‍ കഴിയുക. ഡോ. തരൂരിന്റെ ഒരു ട്വീറ്റ് കൊണ്ട് റയിവേട്രാക്കില്‍ അപകടം സംഭവിച്ച ഒരു പെണ്‍കുട്ടിക്ക് സഹായങ്ങളെത്തിക്കാന്‍ കഴിഞ്ഞത് ആരും മറന്നുകാണില്ല. ഒരു പണപ്പിരിവോ സര്‍ക്കാര്‍ഫണ്ടിന്റെ വിനിയോഗമോ വേണ്ടിവന്നില്ല.
മറ്റ് പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ നമുക്ക് ഈ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യാം.