Sunday, May 2, 2010

ഡോ. തരൂരിന് നിറവേറ്റാന്‍ കഴിയാതെപോയ മൂന്ന് വാഗ്ദാനങ്ങള്‍

൧. ഓരോ അസംബ്ലി മണ്ഡലത്തിലും രാഷ്ട്രീയക്കാരനല്ലാത്ത ഒരു വ്യക്തിയെ പരാതികേള്‍ക്കാനായി നിയോഗിക്കും.
സ്വന്തം പാര്‍ട്ടിതന്നെ അനുവദിക്കാതെ പുറംതള്ളപ്പെട്ട ഒരു വാഗ്ദാനമായിരുന്നു അത്. അപ്രകാരം സാധ്യമായിരുന്നു എങ്കില്‍ പരാതിക്കാരനും കേട്ടവ്യക്തിയും മാത്രമേ അത് അറിയുകയുള്ളു. ഇന്നത്തെ രാഷ്ട്രീയ സെറ്റപ്പില്‍ നിന്ന് വളരെ വ്യത്യാസം അതിന് വരുത്താന്‍ കഴിഞ്ഞെന്നും വരില്ല. അതേസമയം ഡോ. തരൂരും കൂടി ഉള്‍പ്പെട്ട ഒരു ഗ്രൂപ്പില്‍ ഒരു വ്യക്തി സമര്‍പ്പിക്കുന്ന പരാതിയോ പരിഭവമോ തരൂരിലെത്തിക്കുവാന്‍ സംവിധാനമുണ്ട്. തരൂരിന്റെ ഓഫീസിലെ ശ്രീ ശരത്തിന്റെ നിര്‍ദ്ദേശാനുസരണം ഈ ഗ്രൂപ്പില്‍ അംഗമാക്കപ്പെട്ട ശ്രീ പ്രവീണ്‍ ആ പരാതി യൂണിക്കോഡ് മലയാളത്തിലാണെങ്കില്‍പ്പോലും അത് വായിക്കുകയും തരൂരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യും. ഒരു എം.പി എന്ന നിലയില്‍ അദ്ദേഹത്തിന് പരിഹരിക്കാന്‍ കഴിയുന്ന വിഷയമാണെങ്കില്‍ പരിഹരിക്കപ്പെടും എന്ന് പ്രതീക്ഷിക്കാം. ഈ ഗ്രൂപ്പില്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നതും തരൂരിന് അറിയുവാനുള്ള മാര്‍ഗം ഉണ്ട് എന്നതാണ് വാസ്തവം. "എനിക്ക് പാര്‍ലമെന്റില്‍ ആംഗലേയവും ഹിന്ദിയും കൈകാര്യം ചെയ്യാന്‍ അറിയാം" എന്ന് പറഞ്ഞ ഡോ. തരൂര്‍ തന്നെ അദ്ദേഹത്തിന് മലയാളം വായിക്കാനറിയില്ലെങ്കിലും വായിക്കാനറിയാവുന്ന ആളെ ചുമതലപ്പെടുത്തിയത് തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിന് കിട്ടിയ ഒരു അനുഗ്രഹമാണ്.
൨. തിരുവനന്തപുരത്തെ എം.പി എന്ന നിലയില്‍ മൊത്തം ആളുകളുടെയും പ്രതിനിധിയാണ്.
ഭാരതത്തിലെ എല്ലാ പാര്‍ട്ടികളും ഇപ്രകാരം തന്നെ പറയും. ആരും തന്നെ അത് നടപ്പിലാക്കുവാന്‍ അനുവദിക്കില്ല. അണികളെ നിയന്ത്രിക്കുന്ന തുക്കട നേതാക്കള്‍ മുതല്‍ തട്ടുതട്ടുകളായി നിയന്ത്രിക്കപ്പെടുകയാണ് ചെയ്യുന്നത്. ഡോ. മന്‍മോഹന്റെയും സോണിയാഗാന്ധിയുടെയും പിന്തുണയോടെ സ്ഥാനാര്‍ത്ഥിയാകുവാന്‍ അവസരം ലഭിച്ച തരൂരിന് അതേ പോലെതന്നെ ഇന്റെര്‍ നെറ്റിലൂടെയും എല്ലാ വീഭാഗക്കാരും ഉള്‍പ്പെട്ട ഈ ഗ്രൂപ്പിനെ ഉള്‍ക്കൊള്ളുവാന്‍ കഴിയും അവരുടെ പിന്തുണയുണ്ടെങ്കില്‍. പരമാധികാരമില്ലാത്ത ഒരു അഡ്മിനായിരുന്നു ഈ ഗ്രൂപ്പില്‍ ഗ്രൂപ്പിന്റെ ടേംസ് ഓഫ് സര്‍വ്വീസ് വായിച്ച് മനസ്സിലാക്കുന്നതുവരെ. ഇനി വേണമെങ്കില്‍ ഗ്രൂപ്പിനെ നിയന്ത്രിക്കുവാന്‍ ഉടമയോടൊപ്പം അഡ്മിന്‍ എന്ന ഈ മെയില്‍ ഐഡിയില്‍ ഒരാളെ നിയോഗിക്കാനും കഴിയും.
൩. ജയിച്ചുകഴിഞ്ഞാല്‍ ഇന്റെര്‍ നെറ്റിന്റെ സഹായത്താല്‍ സൈറ്റ്, മൈക്രോബ്ലോഗിംഗ് എന്നിവ രഹസ്യ സ്വഭാവമില്ലാത്ത കാര്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ വിനിയോഗിക്കും.
തുടക്കം മുതല്‍തന്നെ അദ്ദേഹത്തെ ഒതുക്കുവാന്‍ ആഗ്രഹിക്കുന്ന ഒരുകൂട്ടം നേതാക്കള്‍ സ്വന്തം പാര്‍ട്ടിയില്‍ത്തന്നെയുള്ളപ്പോള്‍ പ്രതിപക്ഷത്തിന്റെ കാര്യം പറയാനുണ്ടോ? ഒന്നിനുപുറകേ ഓരോന്നായി വിവാദങ്ങളെ തരണം ചെയ്യുമ്പോഴും നമ്മെപ്പോലുള്ളവര്‍ ഭയപ്പെടുന്നത് രാഷ്ട്രീയത്തില്‍ ഇദ്ദേഹം വന്നുചേര്‍ന്നപോലെ വലിച്ചെറിഞ്ഞിട്ട് സ്ഥലം വിട്ടുകളയുമോ എന്നാണ്. അത് അനുവദിക്കരുത് എന്നതിന് ഉദാഹരണങ്ങളാണ് ഏഴരലക്ഷത്തിന് മുകളിലുള്ള അദ്ദേഹത്തിന്റെ ട്വിറ്ററിലെ ഫോളോവേഴ്സ്. മുഴുവന്‍ ഫോളോവേഴ്സും സപ്പോര്‍ട്ടേഴ്സ് അല്ല എന്നും നമുക്കറിയാം. മാത്രവുമല്ല അദ്ദേഹത്തിന്റെ കഴിവുകളില്‍ വിശ്വാസമുള്ളവരാണ് വ്യക്തിഗത പിന്തുണയില്‍ ഡോ. തരൂരിന് പിന്തുണയുമായി സപ്പോര്‍ട്ട്തരൂര്‍ ഡോട് ഓര്‍ഗില്‍ പ്രത്യക്ഷപ്പെടുന്നത്. ഇത്രയും ട്രാന്‍സ്‌പാരന്റായി കൈകാര്യം ചെയ്യുന്ന ഒരു എം.പിയും ഭാരതത്തിലില്ല എന്നാണ് നമുക്ക് മനസ്സിലാക്കുവാന്‍ കഴിയുക. ഡോ. തരൂരിന്റെ ഒരു ട്വീറ്റ് കൊണ്ട് റയിവേട്രാക്കില്‍ അപകടം സംഭവിച്ച ഒരു പെണ്‍കുട്ടിക്ക് സഹായങ്ങളെത്തിക്കാന്‍ കഴിഞ്ഞത് ആരും മറന്നുകാണില്ല. ഒരു പണപ്പിരിവോ സര്‍ക്കാര്‍ഫണ്ടിന്റെ വിനിയോഗമോ വേണ്ടിവന്നില്ല.
മറ്റ് പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ നമുക്ക് ഈ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യാം.

11 comments:

mariam said...

‘ഡോക്ടര്‍‘ തരൂരിന്റെ കൂടെ ഒരു പിടി രോഗികള്‍ ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം.

absolute_void(); said...

ട്വിറ്ററില്‍ ഒരാളെ ഫോളോ ചെയ്യുന്നു എന്നതിനര്‍ത്ഥം അയാള്‍ പറയുന്നതു് നമ്മുടെ ടൈംലൈനില്‍ വരുത്തി വായിക്കുന്നു എന്നേയുള്ളൂ. അയാള്‍ പറയുന്നതിനെ അംഗീകരിക്കുന്നതുകൊണ്ടാവില്ല അതു്. ചിലപ്പോള്‍ എതിര്‍ക്കാനാവും. ചിലപ്പോള്‍ അയാള്‍ക്കു് പറയാനുള്ളതു് എന്തെന്നു് അറിയാനാകും. അതുവച്ചു് ഒരാളുടെ പോപ്പുലാരിറ്റി അളക്കുന്നതില്‍ വലിയ കഥയൊന്നുമില്ല. (ഓടിച്ചുനോക്കിയപ്പോ കണ്ടതു് ആ ഭാഗം മാത്രമാണു്. അതുകൊണ്ടു്, അതിനു കമന്റ്.)

ചിന്തകന്‍ said...

മാഷെ

ആരാ ഈ തരൂര്‍...?

വാഗ്ദാനം നല്‍കാന്‍ ഡിഗ്രിയും ഡൊക്റ്ററേറ്റും ഒന്നും വേണ്ട.

ഡിഗ്രിയും ഡോക്ടറെറ്റുമൊന്നുമില്ലെങ്കിലും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയുന്നവനും, 95%ത്തിലധികം വരുന്ന, സാധാരണക്കാരുടെ പ്രശ്നങ്ങളള്‍ക്ക് പരിഹാരം കാണുന്നവനുമായിരിക്കണം ഒരു ജനപ്രതിനിധി.. എന്റെ ചോദ്യവും ആ അര്‍ത്ഥത്തിലാണ്.

പ്രസന്റബിലിറ്റി/പേര്‍സനാലിറ്റി മാത്രം ഉണ്ടയത് കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. ആത്മാര്‍ത്ഥതയും പ്രതിബദ്ധതയുമുള്ള ഒരു മനസ്സു കൂടിയുണ്ടായിരിക്കണം.

ചിന്തകന്‍ said...

Tracking..

keralafarmer said...

mariam - ആരാ മനോരോഗികളല്ലാത്തവര്‍?
absolute void(); - ശരിയാണ് ട്വിറ്രറിലെ ഫോളേവേഴ്സില്‍ ശത്രുക്കളും ഉണ്ടാവും. അവസരം പാര്‍ത്തിരിക്കുന്നവര്‍ അത് നാം കാഞ്ചന്‍ ഗുപ്തമുതല്‍ കണ്ടതാണ്. എത്ര എംപിമാരുണ്ട് ജയിച്ച ശേഷം ജനത്തോട് ബന്ധപ്പെടാനാഗ്രഹിക്കുന്നവര്‍? താനെന്തുചെയ്യുന്നു എന്ന് മറ്രുള്ളവരെ അറിയിക്കുന്നതും മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുവാനുള്ള സന്മനസ് കാട്ടുന്നതും ആരായാലും മഹത്വം തന്നെയാണ്. ഞാന്‍ വോട്ടുകൊടുത്ത് ജയിപ്പിച്ച അഡ്വക്കേറ്റ് സമ്പത്തിന് ഇപ്രകാരം ട്വീറ്ര് ചെയ്താലെന്താ കുഴപ്പം. ഞാനദ്ദേഹത്തെ ഇന്റെര്‍ നെറ്റിലൂടെ ബന്ധപ്പെടാനാഗ്രഹിക്കുന്നു. മറ്റുള്ളവര്‍ കാണ്‍കെ. സാധിക്കുമോ? പി.ബി സമ്മതിക്കുമോ? പോപ്പുലാരിറ്റിയെ ഭയക്കുന്നതുകൊണ്ടാണ് അദ്ദേഹത്തെ എതിര്‍ക്കുന്നതും.

keralafarmer said...

ചിന്തകന്‍,
തരൂര്‍ ആരാണെന്ന് താങ്കള്‍ക്കറിയില്ലെ?
നല്കിയ വാഗ്ദാനത്തിന്റെ മഹത്വം അദ്ദേഹത്തിന് വോട്ടുകൊടുത്ത ജനത്തിനറിയാം. കോണ്‍ഗ്രസിലായതുകൊണ്ടുമാത്രം അദ്ദേഹത്തിന് കുറച്ചെങ്കിലും പറയാന്‍ കഴിയുന്നു. ജനാധിപത്യം എന്നുവച്ചാല്‍ അത് ജനത്തോട് ബന്ധപ്പെട്ടുതന്നെയാകണം. കയറിയിരുന്ന് ഭരിക്കാമെന്ന് ചിന്തിക്കുന്നവര്‍ അഞ്ച് വര്‍ഷമെ ഭരിക്കൂ. അതുകഴിഞ്ഞാല്‍ ഭരണം മാറും. അതല്ലെ ഇവിടെ നടക്കുന്നത്. ഒരു പാര്‍ട്ടി ലേബലില്‍ ജയിച്ച വ്യക്തി മറ്റുപാര്‍ട്ടിയില്‍ പെട്ടവരെ ഉള്‍ക്കൊള്ളുമോ? തരൂരിന്റെ മഹത്വം അക്കാര്യത്തില്‍ മനസിലാക്കിയാല്‍ മതി. ഹര്‍ത്താലിനെതിരെ ശബ്ദിക്കാന്‍ ഇടത് പാര്‍ട്ടികള്‍ക്കാകുമോ? ജനത്തിന്റെ ഇടയിലേക്കിറങ്ങി ഒരു സര്‍വ്വേ നടത്തൂ. അപ്പോഴറിയാം ജനമനസ്.

keralafarmer said...

അഭിപ്രായം പറയുന്നവര്‍ സപ്പോര്‍ട്ട്തരൂര്‍ ഡോട് ഓര്‍ഗ് സന്ദര്‍ശിക്കൂ തരൂരിനെ അറിയാമെന്നുള്ളവര്‍ പലരും ഉണ്ടവിടെ. അതില്‍ തിരുവനന്തപുരത്തുകാര്‍ കുറവായിരിക്കും. അത് തന്നെയാണ് വ്യക്തിഗത പിന്തുണയുടെ പോപ്പുലാരിറ്റി.

ബിജു കോട്ടപ്പുറം said...

തിരുവനന്തപുരത്തെ ബാര്‍സലോണയാക്കും. പോസ്റ്ററുകള്‍ വൃത്തിയാക്കും എന്നൊക്കെ പറഞ്ഞു പോയിട്ട് കൊല്ലം ഒന്നായല്ലോ? എനി പ്രോഗ്രസ്?

santhosheditor said...

തരൂര്‍ പറഞ്ഞു പറ്റിച്ചുവെന്ന്‌
ആരോപിച്ച്‌
ഹൈക്കോടതി ബഞ്ച്‌ സമരക്കാര്‍
വീണ്ടും സമരം തുടങ്ങുന്നു
എന്നും കേട്ടു

keralafarmer said...

ബിജു അറിഞ്ഞില്ലായിരുന്നോ ബാര്‍സിലോണാക്കാര്‍ വന്നതും കോര്‍പ്പറേഷന്‍ മോയറെകണ്ടതും മറ്റും. ഇപ്പോള്‍ വിഴിഞ്ഞത്തിനുവേണ്ടിയും വന്നിട്ടുണ്ട്.
സന്തോഷ്,
ഫലമൊന്നും കണ്ടില്ലെങ്കിലും സമരം മലയാളിയുടെ ഏറ്റവും വലിയ ആയുധം.

കലി . .. said...

ഞാന്‍ ഒരു പാര്‍ട്ടി യുടെയും അനുഭാവി അല്ല എന്നു ആദ്യം പരഞുകൊല്ലട്ടെ.

ഡിഗ്രിയും ഡോക്ടറെറ്റുമൊന്നുമില്ലെങ്കിലും 95%ത്തിലധികം വരുന്ന, സാധാരണക്കാരുടെ പ്രശ്നങ്ങളള്‍ക്ക് പരിഹാരം കാണുന്നവനുമായിരിക്കണം ഒരു ജനപ്രതിനിധി എന്ന അഭിപ്രായവുമയി യോജിക്കാതെ വയ്യ എങ്കിലും ഞാന്‍ തിരഞ്ഞ് എടുക്കുന്ന ആള്‍ക്കു ഒരു നല്ല ഡിഗ്രി ഉണ്ടാകണം എന്ന് ഒരു എലിയ ആഗ്രഹം എനിക്ക് ഉണ്ട്.സാക്ഷര കേരളത്തിലെ ജനപ്രധിനിധി സാക്ഷര കേരളത്തിലെ പ്രധിനിധി വിദ്യാസംബന്നന്‍ ആയിരിക്കുന്നത് അല്ലെ ജനങള്‍ക്കു നല്ലതു.
എഴുത്തും വായനയും അറിയാത്തവരുടെ കൂട്ടായ്മ ആയി നമ്മുടെ രാഷ് ട്രിയക്കാര്‍ അധപ്പതിക്കാതിരിക്കട്ടെ.

റ്റ്വിറ്ററില്‍ ഫൊല്ലൊ ചെയ്യുന്നതിനു പൊപ്പുലരിറ്റി എന്നു വ്യഘ്യാനിക്കാന്‍ ഒരിക്കലും കഴിയില്ല.

പിന്നെ ശ്രി ശശി തരൂരിന്റ പ്രവര്‍ത്തനം വിലയിരുത്തിയാല്‍ , അദ്ദേഹം മുന്‍ഗാമികളെക്കാള്‍ വളരെ മെച്ചമാണു എന്ന അഭിപ്രായക്കാരനാണ് ഞാന്‍ .

ഒരു മുന്‍ എംപി ജയിച്ച് പൊയതിനു ശേഷം ഞാന്‍ അദെഹതെ ഒന്നൊ രണ്ടൊ പ്രാവശ്യം മാത്രമെ തിരുവനന്തപുരതു വച്ച് കണടിട്ടുള്ളു.

മാന്യ സഹൊദരന്മാര്‍ ഈ ഗ്രുപ്പിനെ
രാഷ് ട്രിയവല്‍ക്കരിക്കാതെ , അലംബാക്കാതെ നല്ല രീതിയില്‍ മുന്നൊട്ടു കൊണ്ട് പോകും എന്നു ആശിക്കുന്നു.

............ജയ് ഹിന്ദ്............