Friday, April 30, 2010

പുതുതായി ഈ ഗ്രൂപ്പില്‍ വരുന്നവര്‍ക്ക് ഒരു അറിയിപ്പ്

ഇന്നുമുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നതിന്റെയും നീക്കം ചെയ്യുന്നതിന്റെയും പൂര്‍ണ ഉത്തരവാദിത്വം അഡ്മിന്‍ എന്ന നിലയില്‍ ഗ്രൂപ്പ് ഓണറില്‍ മാത്രം നിക്ഷിപ്തമായിരിക്കുന്നതാണ്. പുതിയ അംഗങ്ങള്‍ ഈ ഗ്രൂപ്പില്‍ ചേരാന്‍ വരുമ്പോള്‍ അഡ്മിന് ആ വ്യക്തിയെ പരിചയം ഇല്ല എങ്കില്‍ ഈ ഗ്രൂപ്പ് അംഗങ്ങളുമായി ആലോചിച്ച് മാത്രമേ അംഗത്വം നല്‍കുകയുള്ളു. ഇവിടെനിന്ന് നീക്കം ചെയ്ത അംഗങ്ങളെപ്പറ്റി ഇനി ഒരു സംവാദമോ ത്രെഡോ ഗ്രൂപ്പില്‍ പാടില്ല. ഈ ഗ്രൂപ്പ് ഗൂഗിളിന്റെ ടേംസ് ഓഫ് സര്‍വ്വീസ് പ്രകാരം അഡ്മിന് അനുവദിച്ചുകിട്ടിയിട്ടുള്ള ഒരു ഭവനമാണ്. അപേക്ഷിച്ച് അംഗമാകുന്ന വ്യക്തി അഡ്മിന് അനുയോജ്യനല്ല എന്നു കണ്ടാല്‍ യാതൊരു മുന്നറിയിപ്പോ വിശദീകരണമോ കൂടാതെ നീക്കം ചെയ്യുന്നതായിരിക്കും. ഈ ഭവനത്തിന്റെ ചുറ്റുമതില്‍ പ്രോഗ്രസീവായ ത്രെഡുകള്‍ അംഗങ്ങള്‍ക്ക് പതിക്കുവാനുള്ളതാണ്. പ്രസ്തുത ത്രെഡില്‍ മറ്റ് അംഗങ്ങളും പങ്കെടുത്ത് ആരോഗ്യകരമായ രീതിയില്‍ മുന്നോട്ട് നയിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ആബാലവൃദ്ധം ബ്ലോഗര്‍മാര്‍ അടങ്ങുന്ന ഈ ഗ്രൂപ്പില്‍ വ്യക്തിഹത്യയും സഭ്യമല്ലാത്ത ഭാഷാപ്രയോഗവും അനുവദിക്കുന്നതല്ല. അഡ്മിന്‍ എന്ന നിലയില്‍ ഗൂഗിള്‍ അനുവദിച്ചുതന്നിട്ടുള്ള ചട്ടങ്ങള്‍ മറികടന്നതായി കണ്ടാല്‍ അഡ്മിനെ അറിക്കണമെന്ന് ഓരോ അംഗത്തോടും അപേക്ഷിക്കുന്നു. ഓരോ അംഗത്തിനും ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും വിശ്വസിക്കുവാനും പ്രവര്‍ത്തിക്കുവാനും ഉള്ള സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ കക്ഷി രാഷ്ട്രീയത്തിന്റെ പേരില്‍ ഒരു തമ്മില്‍ പോര് ഈ ഗ്രൂപ്പില്‍ അനുവദിക്കുന്നതല്ല. ഗൂഗിളിന്റെ നിബന്ധനകള്‍ അംഗീകരിക്കാന്‍ തയ്യാറല്ലാത്തവര്‍ക്ക് സ്വയം പിരിഞ്ഞുപോകാവുന്നതാണ്. മുതിര്‍ന്ന പൌരന്മാരായ വ്യക്തികളെ ബഹുമാന സൂചകമായ രീതിയിലല്ലാതെ സമപ്രായക്കാര്‍ക്കൊപ്പം തേജോവധം ചെയ്യുവാന്‍ അനുവദിക്കുന്നതല്ല.
വിയോജിപ്പുള്ളവര്‍ ഗൂഗിളുമായി ബന്ധപ്പെടേണ്ടതും നിബന്ധനകളില്‍ മാറ്റം വരുത്തിക്കുവാന്‍ ശ്രമിക്കേണ്ടതാണ്. ശ്രീ കെ. ഗോവിന്ദന്‍കുട്ടി, ശ്രീ ബി.ആര്‍.പി ഭാസ്കര്‍, ശ്രീ ചന്ദ്രകുമാര്‍ (ഇദ്ദേഹം അനുസരണയുള്ള അംഗമായി മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു എന്നാണ് അറിയിച്ചിട്ടുള്ളത്), ശ്രീ സി.എന്‍.ആര്‍ നായര്‍, ശ്രീ ബാലാനന്ദന്‍ എന്നിവരെ ഈ ഗ്രൂപ്പിന്റെ സുഗമമായ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്നു. ശ്രീ ശ്രീകണ്ഠകുമാരപിള്ള സാങ്കേതിക സഹായം കൈകാര്യം ചെയ്യുന്നതായിരിക്കും. അവരുടെ നല്ല നിര്‍ദ്ദേശങ്ങള്‍ ത്രെഡ് ആയി ഇടാന്‍ കഴിയാത്തത് അഡ്മിന്റെ പേഴ്സണല്‍ മെയിലില്‍ അയക്കേണ്ടതാണ്. ചര്‍ച്ച ചെയ്യേണ്ടത് ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യേണ്ടതാണ്. പേഴ്സ്സണല്‍ മെയിലില്‍ അയക്കുന്നവ വെളിപ്പെടുത്തുന്നതല്ല. നല്ല നിര്‍ദ്ദേശങ്ങള്‍ അഡ്മിന്‍ ഒരു മുന്നറിയിപ്പും കൂടാതെ നടപ്പിലാക്കുന്നതായിരിക്കും.
ആദരണീയനായ ഡോ. എം.വി നായര്‍ ഈ ഗ്രൂപ്പിന്റെ ഗൈഡ് ആയിരിക്കും. അദ്ദേഹത്തെ എല്ലാ അംഗങ്ങളും ബഹുമാനിക്കണം എന്ന് അപേക്ഷിക്കുന്നു. ഇപ്രകാരം ഉള്ള നിബന്ധനകള്‍ അനുസരിച്ചകൊണ്ട് ഈ ഗ്രൂപ്പില്‍ സന്മനസ്സുള്ളവര്‍ മാത്രം തുടര്‍ന്നാല്‍ മതി എന്നാണ് അഡ്മിന്റെ അന്തിമമായ തീരുമാനം. അഡ്മിന്‍ എന്ന നിലയില്‍ ഒരംഗത്തോടും അപമര്യാദയായി പെരുമാറുകയില്ല എന്ന് ഉറപ്പുതരുന്നു. എല്ലാപേരും ഈ ഗ്രൂപ്പിന്റെ സുഗമമായ നടത്തിപ്പിനായി സഹകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.
എസ്. ചന്ദ്രശേഖരന്‍ നായര്‍ (കേരളഫാര്‍മര്‍) - അഡ്മിന്‍ chandrasekharan.nair@gmail.com Ph. 919447183033

Group Owner's Rights and Responsibilities. Group Owners have additional capabilities and responsibilities in regard to the members and Content of a Group. The Owner of a Group decides whether a Group is restricted to certain members or accessible to the public generally, and the Owner may change the access to the Group at any time. In restricted Groups, the Owner decides who may be a member of the Group and can access and change the membership list in his or her sole discretion. A Group Owner may, at any time, transfer his or her ownership of a group to another Google Groups user. In regard to Content, a Group Owner shall be responsible for the maintenance and monitoring of the Content in the Group, including deleting any Group, Content or archived Content at any time and in his or her discretion.

1 comment:

Crazy said...

Hihi..... Pattala attimari okke nadathi adhikarathil kerunnavar nadathunna prekhyapanam pole und... Itharuva ee ADMIN... hey hey.... trivandrum bloggers polum....