Monday, January 10, 2011

ആദരാഞ്ജലികള്‍

ശ്രീ പത്മനാഭപിള്ളയുടെയും ശ്രീമതി ഓമനഅമ്മയുടെയും മകനായി 1943 ഫെബ്രുവരി 25 ന് ജനിച്ചു. സംഗീത് മകനും ചിത്ര മകളും ആണ്. പൂജാവിദ്യ മരുമകളും മദന്‍കുമാര്‍ മരുമകനും ആണ്. കീര്‍ത്തന, ഹേമു എന്നിവര്‍ മകളുടെ മക്കളും. സുകുമാരന്‍, രാജകുമാര്‍, മോഹന്‍, വിജയകുമാര്‍ എന്നിവര്‍ സഹോദരന്മാരും ആണ്.
തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ തുടക്കംമുതല്‍ സജീവ സാന്നിധ്യമായിരുന്ന ശ്രീ ചന്ദ്രകുമാര്‍ എന്‍.പി എന്ന റിട്ടയേര്‍ഡ് സര്‍ക്കാര്‍ ജീവനക്കാരന്‍ 9-01-2011 ന് ഹൃദ്രോഗസംബന്ധമായ അസുഖം മൂലം നിര്യാതനായി. 'അങ്കിള്‍' എന്ന അപരനാമത്തില്‍ ഉപഭോക്താവ് (http://upabhokthavu.blogspot.com/), സര്‍ക്കാര്‍ കാര്യം (http://sarkkaarkaryam.blogspot.com/) എന്നീ ബ്ലോഗുകള്‍ മറ്റുള്ളവര്‍ക്ക് പ്രയോജനപ്രദമായ ധാരാളം പോസ്റ്റുകള്‍ എഴുതുന്നു. 1986 –ല്‍ ഇദ്ദേഹവും മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്ന ശ്രീ കെ.ജി നാരായണന്‍ നായരും ചേര്‍ന്ന് ആദ്യമായി മലയാളം കമ്പ്യൂട്ടറിലെത്തിക്കുന്ന ദൌത്യം വിജയകരമായി നിറവേറ്റിയിരുന്നു. ഭാര്യ ചന്ദ്രിക. മകള്‍ ഭര്‍ത്താവും രണ്ട്‌ കുട്ടികളുമൊത്ത്‌ ഗുഡുഗ്ഗാവില്‍ താമസം, ന്യൂഡല്‍ഹിയില്‍ രണ്ടുപേര്‍ക്കും ജോലി. മകന്‍, യു.എസ്.എ.യില്‍ ഉപരിപഠനം കഴിഞ്ഞ്‌ ഭാര്യയുമൊത്ത്‌ ന്യൂജേര്‍സിയില്‍ താമസം, രണ്ടുപേര്‍ക്കും ന്യൂയോര്‍ക്കില്‍ ജോലി. ഔദ്ദ്യോഗിക ജീവിതം: 39 വര്‍ഷം. അതില്‍ 4 വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ Internal Audit Board (currently RIAB) ല്‍ അതിന്റെ സ്ഥാപക സെക്രട്ടറിയായി പണി ചെതു. മറ്റൊരു 7 വര്‍ഷം അക്കൌണ്ടന്റ് ജനറല്‍ ഓഫീസില്‍ തിരിയെ പോയി സംസ്ഥാന സര്‍ക്കാരിന്റെ വരവുചെലവു കണക്കുകളും ബാലന്‍സ് ഷീറ്റും [Finance and Appropriation accounts] നിര്‍മ്മിക്കുന്നതിനു നേതൃത്വം കൊടുത്തു. അവസാനത്തെ 3 വര്‍ഷം വീണ്ടും സംസ്ഥാന സര്‍ക്കാരിലേക്ക്. അവിടുത്തെ ട്രഷറികള്‍ കമ്പ്യൂട്ടറൈസ് ചെയ്യുന്നതിനു വേണ്ടി അഡിഷനല്‍ സെക്രട്ടറി പദവിക്ക് തുല്യമായ Systems Manager ആയിട്ടും പണിയെടുത്തു. ആ പദവിയിലിരുന്നുതന്നെ റിട്ടയറും ചെയ്തു. Institute of Public Auditors, India (IPAI) ലെ അംഗം. അതായത്, ഭാരതത്തിലെ ഏത് പൊതുമേഖലാ സ്ഥാപനത്തിലേയും കണക്കുകള്‍ പരിശോധിക്കുവാനന്‍ യോഗ്യന്‍.
ഫോണ്‍ അങ്കിള്‍ : 0471 2360822
ചിന്തകള്‍
കൂട്ടം ഡിസ്കഷന്‍
വെബ്‌ദുനിയാ
വായന
ഗള്‍ഫ്‌മലയാളി
സപര്യ
കേരള ബ്ലോഗ് അക്കാദമി
അനുഭവങ്ങള്‍ പാളിച്ചകള്‍
Expressbuzz
A എന്ന വട്ടിയൂര്‍ക്കാവ് ജംഷനില്‍ നിന്ന് B എന്ന് കാണിച്ചിരിക്കുന്നതിനടുത്താണ് അങ്കിളിന്റെ ചാന്ദിനി എന്ന വീട്.
അമേരിക്കയില്‍നിന്ന് മകന്‍ എത്തിച്ചേര്‍ന്നു. 11-01-2011 ന് രാവിലെ 9 മണിയ്ക്ക് മോര്‍ച്ചറിയില്‍നിന്ന് കൊണ്ടുവരുകയും 11.30 AM ന് തൈയ്ക്കാട് ശാന്തി കവാടത്തില്‍ സംസ്കാര ചടങ്ങുകള്‍ നടക്കുകയും ചെയ്തു.


2011 ജനുവരിമാസം 11 ന് മെട്രോ മനോരമ പ്രസിദ്ധീകരിച്ചത്.

42 comments:

keralafarmer said...

എന്റെ പ്രീയ സുഹൃത്തിന് ആദരാഞ്ജലികള്‍.

പകല്‍കിനാവന്‍ | daYdreaMer said...

പ്രിയ അങ്കിളിനു ആദരാഞ്ജലികള്‍.

ടോട്ടോചാന്‍ said...

അങ്കിളിന് ആദരാഞ്ജലികള്‍...

CNR Nair said...

എന്റെ പ്രിയ സുഹൃത്തിനു ആദരാഞ്ജലികള്‍.
ഇനി ഉപഭോക്തൃ കാര്യങ്ങളും സര്‍ക്കാര്‍ കാര്യങ്ങളും നടത്തുവാന്‍ ആരുണ്ട്‌?
അദേഹത്തിന്റെ കുടുംബത്തിനു നേരിട്ട നഷ്ടത്തോളും വലുതല്ലല്ലോ ഒന്നും....

സി. എന്‍. ആര്‍. നായര്‍

saju john said...

അങ്കിളിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

vivekstanley said...

saddened

shaji.k said...

ബ്ലോഗും ബസ്സും വഴി പല അറിവുകളും പകര്‍ന്നു തന്ന ആളായിരുന്നു അദ്ദേഹം. ആദരാഞ്ജലികള്‍. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുന്നു.

¸♪♥Vishnu•♪ `•♥´¨`♥•.¸ said...

we will miss you chandran mama....may you sole rest in peace...

mjithin said...

അങ്കിളിന് ആദരാഞ്ജലികള്‍

K.P.Sukumaran said...

എന്റെ പ്രിയ സുഹൃത്തിന് ആദരാഞ്ജലികള്‍.

keralafarmer said...

മകളും കുട്ടികളും ഡല്‍ഹിയില്‍നിന്ന് വന്നിട്ടുണ്ട്. മകന്‍ അമേരിക്കയില്‍നിന്ന് തിരിച്ചുകഴിഞ്ഞു. പി.ആര്‍.എസിന്റെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ മകന്‍ എത്തിച്ചേരുമെന്ന പ്രതീക്ഷയിലാണ്. ദുബായ് വഴിയാണ് വരുന്നതെന്നാണ് അറിഞ്ഞത്. എന്തായാലും മകന്‍ എത്തിയശേഷമേ സംസ്കാരചടങ്ങുകള്‍ ആരംഭിക്കുകയുള്ളു.

ജിത്തു കണ്ണൂര്‍ said...

തീര്‍ത്തും വേദനാജനകം...

വാര്‍ത്ത കണ്ട് ശരിക്കും ഞെട്ടിപ്പോയി.

അങ്കിളുമായി നല്ല വ്യക്തിബന്ധമുണ്ടായിരുന്നു,

എന്നെ പല കാര്യങ്ങളിലും സഹായിച്ചിട്ടുമുണ്ട്.,,,





കൂടുതലൊന്നും പറയാനില്ല,,,,

പരേതാത്മാവിന് നിത്യശാന്തി നേരുന്നു.

ശ്രീജിത് കൊണ്ടോട്ടി. said...

അങ്കിളിനു ആദരാഞ്ജലികള്‍..

മലബാറി said...

അങ്കിളിനു ആദരാഞ്ജലികള്‍... പ്രാര്‍ത്ഥനയോടെ...

തിരോന്തരം പുപ്പുലി said...

പ്രിയ അങ്കിളിനു ആദരാഞ്ജലികള്‍.

Cartoonist said...

എന്റെ പ്രിയപ്പെട്ട പുലി നമ്പ്ര 97ന്
ഈ സാദാ സര്‍ക്കാര്‍ ജീവനക്കാരന്റെ
‘വിട’ :(

Rakesh R (വേദവ്യാസൻ) said...

ആദരാഞ്ജലികള്‍

BHASKAR said...

Shocked. A great loss to the blogging community. Heartfelt condolences to the bereaved family.

Dr.Kanam Sankar Pillai MS DGO said...

ആദരാഞ്ജലികള്‍.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

അങ്കിളിന് ആദരാഞ്ജലികള്‍

ചാണക്യന്‍ said...

പ്രിയ മാഷിന് ആദരാഞ്ജലികൾ...

വി. കെ ആദര്‍ശ് said...

ആദരാഞ്ജലികൾ

paarppidam said...

അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ വിയോഗം സത്യത്തില്‍ വിശ്വസിക്കുവാന്‍ കഴിയുന്നില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ ഹൃദയത്തിന്റെ അസുഖത്തെ പറ്റി പറഞ്ഞിരുന്നു. വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് മാത്രമല്ല വ്യക്തിപരമായ കാര്യങ്ങളിലും അദ്ദേഹം ഉപദേശങ്ങള്‍ നല്‍കാറുണ്ടായിരുന്നു. വിവരാവകാശ നിയമത്തിന്റെ സാധ്യതകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ തന്റെ ബ്ലോഗ്ഗിലൂടെയും മറ്റും അദ്ദേഹം നിരന്തരം ശ്രമിച്ചിരുന്നു.

പ്രിയപ്പെട്ട അങ്കിളിനു ആദരാഞ്ജലികള്‍

വാഴക്കോടന്‍ ‍// vazhakodan said...

അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ...

Pongummoodan said...

ആദരാഞ്ജലികള്‍

Sabu Kottotty said...

ഞങ്ങളുടെ വഴികാട്ടിയ്ക്ക് ആദരാഞ്ജലികള്‍....

സൂര്യജിത്ത് said...

പ്രീയപ്പെട്ട അങ്കിള്‍..എന്നെങ്കിലും നേരിട്ട് പരിചയപ്പെടണമെന്ന് ആഗ്രഹിച്ചിരുന്നു..
ആദരാഞ്ജലികള്‍.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

പ്രീയപ്പെട്ട അങ്കിൾ,
ഈ അനിയന്റെ കണ്ണുനീരിൽ കുതിർന്ന അഞ്ജലി.ആ മഹാത്മാവിന് നിത്യശാന്തി നേരുന്നു.
വെള്ളായണി വിജയൻ

നനവ് said...

അങ്കിളിന് ആദരാഞ്ജലികൾ...

World Road Safety Partnership said...

My heartfelt condolences to his family members...
I knew him personally and we exchanged views and ideas about various public issues. By means of his blogs and support of the RTI Act he brought out many truths which were unknown to the public. His life was a very good example for responsible citizens, and testifies the power of citizenry in influencing the authorities on various public issues.

Sony Thomas

mujebrahman10riyal said...

ബ്ലോഗും ബസ്സും വഴി പല അറിവുകളും പകര്‍ന്നു തന്ന ആളായിരുന്നു അദ്ദേഹം. ആദരാഞ്ജലികള്‍. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുന്നു.

Anandhu Nilakkal said...

അങ്കിളിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

SreeDeviNair.ശ്രീരാഗം said...

പ്രിയപ്പെട്ട സര്‍,

നിറകണ്ണുകളോടെ അങ്ങയുടെ
ആത്മാവിനു
നിത്യശാന്തിനേരുന്നു.

കുടുംബാംഗങ്ങളോടൊപ്പം
ഞാനും ദുഃഖിക്കുന്നു.

ശ്രീദേവിനായര്‍

keralafarmer said...

ശവസംസ്കാര ചടങ്ങുകള്‍ കഴിഞ്ഞു. വിവേക്‌സ്റ്റാന്‍ലി, വേദവ്യാസന്‍, കൊച്ചുനാരായണന്‍ എന്നിവരെ പങ്കെടുത്തവരുടെ കൂട്ടത്തില്‍ കണ്ടു. മെട്രോമനോരമയിലെ വാര്‍ത്ത സ്കാന്‍ ചെയ്തിടാം.

Tomz said...

നാം തമ്മില്‍ ഒരിക്കലെ കണ്ടിട്ടുള്ളൂ.. എങ്കിലും താങ്കളുടെ വേര്‍പാട് മലയാളം ബ്ലോഗ്ഗുലകത്തില്‍ നികത്താനാവാത്ത വിടവാണ് ഉണ്ടാക്കുന്നത്‌ എന്ന് ഞാന്‍ കരുതുന്നു. അങ്കിള്‍ എന്ന് സ്വാതന്ത്ര്യത്തില്‍ ഞങ്ങള്‍ക്ക് വിളിക്കാന്‍ മറ്റാരാണ്‌ ഇനിയുള്ളത്.

ആദരാഞ്ജലികള്‍..ഒപ്പം ഹൃദയം നിറഞ്ഞ പ്രാര്‍ഥനാന്ജലികളും

നിരക്ഷരൻ said...

ഒരിക്കലേ കണ്ടിട്ടുള്ളൂ. ചെറായി ബ്ലോഗ് മീറ്റിന് വന്നപ്പോൾ. ഒരു ദിവസം കൂടെ മീറ്റ് നടന്ന അമരാവതി റിസോർട്ടിൽ കുടുംബത്തോടൊപ്പം തങ്ങിയിട്ടാണ് മടങ്ങിയത്. പിന്നൊരിക്കൽ കൂടെ കാണാനായില്ല :(

അങ്കിളിന് ആദരാഞ്ജലികൾ.

Unknown said...

അങ്കിള്‍ ഇനി ഒരു ഓര്‍മ്മ..
എന്നും നമ്മുടെ മനസ്സില്‍ കെടാതെ ജ്വലിച്ചു നില്‍ക്കുന്ന ഒരു മാതൃക ദീപം..
പലവട്ടം സംസാരിച്ചിട്ടുണ്ട് എങ്കിലും ഒരിക്കലും നേരിട്ട് കാണാന്‍ പറ്റാതെ മുഖാമുഖം കണ്ടു സംസാരിക്കാന്‍ പറ്റാതെ എന്നെ വിട്ടു പോയ അങ്ങയുടെ ഓര്‍മ്മകള്‍ എന്നില്‍ നിറഞ്ഞു നില്‍ക്കും ഉറപ്പ്.

Arun Raj R said...

ആദരാഞ്ജലികള്‍

ഐ.പി.മുരളി|i.p.murali said...

ആദരാഞ്ജലികള്‍...

ഇ.എ.സജിം തട്ടത്തുമല said...

ആദരാഞ്ജലികൾ!

milton said...

അങ്കിളിന് ആദരാഞ്ജലികള്‍ നേരുന്നു!!

മാണിക്യം said...

അങ്കിളിന് ആദരാഞ്ജലികള്‍...