Monday, January 10, 2011

ആദരാഞ്ജലികള്‍

ശ്രീ പത്മനാഭപിള്ളയുടെയും ശ്രീമതി ഓമനഅമ്മയുടെയും മകനായി 1943 ഫെബ്രുവരി 25 ന് ജനിച്ചു. സംഗീത് മകനും ചിത്ര മകളും ആണ്. പൂജാവിദ്യ മരുമകളും മദന്‍കുമാര്‍ മരുമകനും ആണ്. കീര്‍ത്തന, ഹേമു എന്നിവര്‍ മകളുടെ മക്കളും. സുകുമാരന്‍, രാജകുമാര്‍, മോഹന്‍, വിജയകുമാര്‍ എന്നിവര്‍ സഹോദരന്മാരും ആണ്.
തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ തുടക്കംമുതല്‍ സജീവ സാന്നിധ്യമായിരുന്ന ശ്രീ ചന്ദ്രകുമാര്‍ എന്‍.പി എന്ന റിട്ടയേര്‍ഡ് സര്‍ക്കാര്‍ ജീവനക്കാരന്‍ 9-01-2011 ന് ഹൃദ്രോഗസംബന്ധമായ അസുഖം മൂലം നിര്യാതനായി. 'അങ്കിള്‍' എന്ന അപരനാമത്തില്‍ ഉപഭോക്താവ് (http://upabhokthavu.blogspot.com/), സര്‍ക്കാര്‍ കാര്യം (http://sarkkaarkaryam.blogspot.com/) എന്നീ ബ്ലോഗുകള്‍ മറ്റുള്ളവര്‍ക്ക് പ്രയോജനപ്രദമായ ധാരാളം പോസ്റ്റുകള്‍ എഴുതുന്നു. 1986 –ല്‍ ഇദ്ദേഹവും മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്ന ശ്രീ കെ.ജി നാരായണന്‍ നായരും ചേര്‍ന്ന് ആദ്യമായി മലയാളം കമ്പ്യൂട്ടറിലെത്തിക്കുന്ന ദൌത്യം വിജയകരമായി നിറവേറ്റിയിരുന്നു. ഭാര്യ ചന്ദ്രിക. മകള്‍ ഭര്‍ത്താവും രണ്ട്‌ കുട്ടികളുമൊത്ത്‌ ഗുഡുഗ്ഗാവില്‍ താമസം, ന്യൂഡല്‍ഹിയില്‍ രണ്ടുപേര്‍ക്കും ജോലി. മകന്‍, യു.എസ്.എ.യില്‍ ഉപരിപഠനം കഴിഞ്ഞ്‌ ഭാര്യയുമൊത്ത്‌ ന്യൂജേര്‍സിയില്‍ താമസം, രണ്ടുപേര്‍ക്കും ന്യൂയോര്‍ക്കില്‍ ജോലി. ഔദ്ദ്യോഗിക ജീവിതം: 39 വര്‍ഷം. അതില്‍ 4 വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ Internal Audit Board (currently RIAB) ല്‍ അതിന്റെ സ്ഥാപക സെക്രട്ടറിയായി പണി ചെതു. മറ്റൊരു 7 വര്‍ഷം അക്കൌണ്ടന്റ് ജനറല്‍ ഓഫീസില്‍ തിരിയെ പോയി സംസ്ഥാന സര്‍ക്കാരിന്റെ വരവുചെലവു കണക്കുകളും ബാലന്‍സ് ഷീറ്റും [Finance and Appropriation accounts] നിര്‍മ്മിക്കുന്നതിനു നേതൃത്വം കൊടുത്തു. അവസാനത്തെ 3 വര്‍ഷം വീണ്ടും സംസ്ഥാന സര്‍ക്കാരിലേക്ക്. അവിടുത്തെ ട്രഷറികള്‍ കമ്പ്യൂട്ടറൈസ് ചെയ്യുന്നതിനു വേണ്ടി അഡിഷനല്‍ സെക്രട്ടറി പദവിക്ക് തുല്യമായ Systems Manager ആയിട്ടും പണിയെടുത്തു. ആ പദവിയിലിരുന്നുതന്നെ റിട്ടയറും ചെയ്തു. Institute of Public Auditors, India (IPAI) ലെ അംഗം. അതായത്, ഭാരതത്തിലെ ഏത് പൊതുമേഖലാ സ്ഥാപനത്തിലേയും കണക്കുകള്‍ പരിശോധിക്കുവാനന്‍ യോഗ്യന്‍.
ഫോണ്‍ അങ്കിള്‍ : 0471 2360822
ചിന്തകള്‍
കൂട്ടം ഡിസ്കഷന്‍
വെബ്‌ദുനിയാ
വായന
ഗള്‍ഫ്‌മലയാളി
സപര്യ
കേരള ബ്ലോഗ് അക്കാദമി
അനുഭവങ്ങള്‍ പാളിച്ചകള്‍
Expressbuzz
A എന്ന വട്ടിയൂര്‍ക്കാവ് ജംഷനില്‍ നിന്ന് B എന്ന് കാണിച്ചിരിക്കുന്നതിനടുത്താണ് അങ്കിളിന്റെ ചാന്ദിനി എന്ന വീട്.
അമേരിക്കയില്‍നിന്ന് മകന്‍ എത്തിച്ചേര്‍ന്നു. 11-01-2011 ന് രാവിലെ 9 മണിയ്ക്ക് മോര്‍ച്ചറിയില്‍നിന്ന് കൊണ്ടുവരുകയും 11.30 AM ന് തൈയ്ക്കാട് ശാന്തി കവാടത്തില്‍ സംസ്കാര ചടങ്ങുകള്‍ നടക്കുകയും ചെയ്തു.


2011 ജനുവരിമാസം 11 ന് മെട്രോ മനോരമ പ്രസിദ്ധീകരിച്ചത്.