ചിത്രത്തില്‍ സൈറ്റ് ഉദ്ഘാടനത്തിനായി ഫാര്‍മര്‍ ലാപ്ടോപ് സെറ്റ് ചെയ്യുന്നു. പുറകില്‍ കാണുന്ന തല ശ്രീയുടേതാണ്. ജയകൃഷ്ണന്‍ ഓട്ടോഗ്രാഫ് ഡോ. തരൂരിനെക്കൊണ്ട് എഴുതിക്കുന്നതാണ് രംഗം.17/11/09 ലെ ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്സില്‍ വന്ന വാര്‍ത്ത
നെറ്റിസണ്‍ ട്വീറ്റ്അപ് ഡോ. ശരിതരൂരിനൊപ്പം നവംബര്‍ 17 ന് 10.30 നും 11.30 നും മധ്യേ നടക്കുന്ന പരിപാടിയില്‍ ഷൗട്ട്ഔട്ട് ഡോട് ഇന്‍ എന്ന സൈറ്റ് ഉപഭോക്താക്കള്‍ക്ക് പരാതികള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കുവാനായി ഡോ. ശശിതരൂര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇന്റെര്‍ നെറ്റിലെ ഇപ്രകാരമുള്ള ഏക മലയാളം സൈറ്റാണിത്. പ്രസ്തുത സൈറ്റ് തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്ത് രൂപകല്പന ചെയ്തതാണ്. ശ്രീ@ശ്രേയസാണ് സൈറ്റിന്റെ ശില്പി.