Showing posts with label എഫ്ഇസി. Show all posts
Showing posts with label എഫ്ഇസി. Show all posts

Thursday, April 29, 2010

തിരുവനന്തപുരം നിവാസികളുടെ ശ്രദ്ധക്ക്

തിരുവനന്തപുരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു ക്ലോസ്ഡ് ഗ്രൂപ്പാണ് തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പ്. കഴിഞ്ഞ കുറെ നാളുകളായി ഈ ഗ്രൂപ്പ് നീറി പുകയുകയായിരുന്നു. ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയെയും, രാഹുല്‍ഗാന്ധി എം.പിയെയും, ശശിതരൂര്‍ എം.പിയെയും ഇത്രേം ചെറ്റകളാണോ എന്ന് മദ്രാസ് ഐഐടി യില്‍ പഠിക്കുന്ന പ്രതീഷ് പ്രകാശ് ഒരു പോസ്റ്റിട്ടതായിരുന്നു കാരണം. അതുമായി ബന്ധപ്പെട്ട് അഡ്മിന്‍ ഒരംഗമായിപ്പോയതുകാരണം ശശി തരൂരിനെ പിന്തുണക്കുവാനുള്ള വ്യക്തിപരമായ അവകാശം പോലും ചോദ്യം ചെയ്യപ്പെട്ടു. അഡ്മിനെതിരെ വര്‍ഷങ്ങളായി ഒളിയമ്പുകളെയ്യുന്ന റിയാദിനെയും പ്രതീഷ് പ്രകാശിനെയും ഗ്രൂപ്പില്‍ നിന്ന് അഡ്മിന്‍ നീക്കം ചെയ്തതോടെ പ്രശ്നങ്ങള്‍ രൂക്ഷമായി. അവസാനം അഡ്മിന് ഗൂഗിള്‍ ഗ്രൂപ്പിന്റെ ഗ്രൂപ്പ് ഉടമക്കുള്ള അവകാശങ്ങളും ഉത്തരവാദിത്വങ്ങളും തേടിയെടുത്ത് പ്രദര്‍ശിപ്പിക്കേണ്ടി വന്നു. ജനാധിപത്യത്തിന്റെ പേരും പറഞ്ഞ് അതും ചോദ്യം ചെയ്യപ്പെട്ടു. അതിന് ശേഷം ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തിന് ചിലരുടെ സഭ്യമല്ലാത്ത ഭാഷാ പ്രയോഗങ്ങളും, വ്യക്തി ഹത്യയും സഹിക്കാവുന്നതിനപ്പുറം കടന്നപ്പോള്‍ അവരുടെ അഭിപ്രായങ്ങള്‍ മോഡറേറ്റ് ചെയ്യപ്പെട്ടു.

എനിയ്ക്ക് പറ്റിയ പരാജയം അംഗങ്ങളുടെ ലിസ്റ്റ് എല്ലാ അംഗങ്ങള്‍ക്കും കാണത്തക്ക വിധം പ്രസിദ്ധീകരിച്ചതും അഡ്മിന്‍ ഞാനാണെന്ന് മനസിലാക്കാന്‍ അവസരം കൊടുത്തതുമാണ്. എഫ്ഇസിയിലെ മോഡറേറ്റര്‍ സാജന്‍ സര്‍ പറഞ്ഞപോലെ ഈ ഗ്രൂപ്പ് ഞാന്‍ തുടങ്ങിയത് കുറെ ഉദ്ദേശ ലക്ഷ്യങ്ങളോടെ ആയിരുന്നു. എന്നാല്‍ ഇന്നത് ആ ലക്ഷ്യങ്ങളില്‍ നിന്ന് അകന്ന് സ്വതന്ത്ര ചിന്താഗതിക്കാരായ കുറെയധികം സുമനസുകളുടെ കൂട്ടായ്മയി മാറി. അഷറഫ് പദ്ദണ്ണയെപ്പോലെ പ്രസ് ക്ലബില്‍ അംഗമായ ഒരു വ്യക്തി എന്നെ നേരിട്ട് വിളിച്ച് ഗ്രൂപ്പില്‍ നടക്കുന്ന ചര്‍ച്ചകള്‍ അലോസരപ്പെടുത്തുന്നു എന്ന് പറയുമ്പോള്‍ ഞാന്‍ നിസ്സഹായനായി മാറുകയായിരുന്നു പതിവ്. കാരണം ആംഗലേയ പാണ്ഡിത്യം കുറവായതുകാരണം യുക്തമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ പലപ്പോഴും പരാജയപ്പെട്ടു. അഡ്മിന്‍ അംഗവും കൂടി ആയപ്പോള്‍ സ്വന്തം അഭിപ്രായം പറയുവാന്‍ അവകാശവുമില്ലാത്ത ഒരംഗമായി മാറിപ്പോയി കേരളഫാര്‍മര്‍ എന്ന ഞാന്‍​.

ഇപ്പോള്‍ അതിന് മാറ്റം വന്നിരിക്കുന്നു. ഇത്രയും നാള്‍ ഗ്രൂപ്പില്‍ പ്രതികരിക്കാതിരുന്ന മയൂര അലമ്പുണ്ടാക്കുന്നവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. അവസാനം അഡ്മിന്റെ പേര് പറഞ്ഞില്ല എങ്കില്‍ ഞാന്‍ തന്തയില്ലാത്തവനാണ് എന്ന നിലവരെ ആയി. അപ്പോഴാണഅ അഡ്മിന്റെ അനുവാദം വാങ്ങാതെതന്നെ ഡോ. എം.വി. നായരെ അഡ്മിനാക്കിയത് പരസ്യപ്പെടുത്തിയത്. സ്വന്തമായി അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ അതിന്റേതായ രീതിയില്‍ പ്രകടിപ്പിക്കാനും ഗ്രൂപ്പിനെ നിയന്ത്രിക്കാനും പുതിയ അഡ്മിനായി ഡോ. എം. വേലായുധന്‍ നായര്‍ (മുന്‍ ആര്‍ക്കിയോളജി ഡയറക്ടര്‍​) ചുമതലയേറ്റു. പിന്നീടാണറിയുന്നത് ഗ്രൂപ്പിലെ സജീവ സാന്നിധ്യം അജയ് പ്രസാദ് എം.വി നായരുടെ സണ്‍ ഇന്‍ ലായാണെന്ന്. ഈ ഗ്രൂപ്പിലേക്ക് പ്രധാനമന്ത്രി ഇത്രേം ചെറ്റയാണോ എന്ന് പോസ്റ്റിട്ട പ്രതീഷ് പ്രകാശിനും അഡ്മിനെതിരെ ഒളിയമ്പുകള്‍ എയ്ത റിയാദിനും ഈ ഗ്രൂപ്പില്‍ സ്ഥാനമില്ല എന്നുമാത്രമല്ല അലുമ്പുണ്ടാക്കുന്നവരുടെ എല്ലാം കമെന്റുകളും മോഡറേറ്റ് ചെയ്യപ്പെടും എന്നതാണ് ഇപ്പോഴത്തെ തീരുമാനം. മാന്യമായ ഭാഷയിലും വ്യക്തി ഹത്യ നടത്താതെയും വരുന്നവ മാത്രമേ അത്തരക്കാരില്‍ നിന്ന് വെളിച്ചം കാണൂ. അല്ലാതെ ഈ ഗ്രൂപ്പില്‍നിന്ന് നീക്കിയവരെ തിരിച്ചെടുക്കൂ ഞങ്ങള്‍ അവിടെ വന്നു കാട്ടിത്തരാം എന്ന് ഭീഷണിപ്പെടുത്തുന്ന സെബിനെപ്പോലുള്ളവര്‍ വെളിയില്‍ക്കിടന്ന് കുരക്കുകയേ ഉള്ളു. പക്ഷെ അവര്‍ക്കെല്ലാം ഇവിടെ നടക്കുന്ന ആരോഗ്യകരമായ ചര്‍ച്ചകളുടെ മെയിലുകള്‍ ലഭിച്ചുകൊണ്ടേ ഇരിക്കും. പദ്ദണ്ണ കുറെ പത്രപ്രവര്‍ത്തകരെക്കൂടി ഇവിടേക്ക് ക്ഷണിച്ചിട്ടുണ്ട്. തരൂരിനെ വന്‍ ഭൂരിപക്ഷത്തില്‍ ജയിപ്പിച്ച സ്വതന്ത്ര ചിന്താഗതിക്കാര്‍ കൂടി ഉള്‍പ്പെട്ട ഒരു കൂട്ടായ്മ കൂടിയാണിത്.
ഹര്‍ത്താലിനെതിരെ പ്രതികരിക്കുവാനും വേണ്ടി വന്നാല്‍ അടുത്ത ഹര്‍ത്താല്‍ ദിനത്തില്‍ നേരിട്ട് സേവനങ്ങളുമായി രംഗത്തിറങ്ങുവാനും ചിലര്‍ ഒത്തുചേര്‍ന്നെന്നും വരും. അര്‍ദ്ധ സത്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന കേരളവാച്ചുപോലുള്ള സൈറ്റിന്റെ നടത്തിപ്പുകാര്‍ എന്തിനിവിടെ അലമ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു. വരുണ്‍ രമേശ് അഡ്മിനെതിരെയുള്ള കമെന്റുകളുമായി ഓടുന്നു. നടക്കില്ല സുഹൃത്തുക്കളെ ഞങ്ങളുടെ ഇടയില്‍. കഴിഞ്ഞദിവസം സണ്‍ഡേ ഇന്‍ഡ്യനില്‍ പ്രസിദ്ധീകരിക്കാനെന്ന് പറഞ്ഞ് ഫോണില്‍ ബന്ധപ്പെട്ട് തരൂരിന്റെ വാഗ്ദാനങ്ങള്‍ എന്തൊക്കെ ആയിരുന്നു എന്ന് അനു വാര്യര്‍ ചോദിച്ചത് സദുദ്ദേശത്തോടെയല്ല എന്നെനിക്കറിയാം. എന്റെ വായില്‍ നിന്ന് വീഴുന്നത് വെച്ച് തരൂരിനെ എന്റെ ശത്രു ആക്കണം. അതും നടക്കില്ല സുഹൃത്തേ.
സിഎന്‍ആര്‍ നായരെപ്പോലെ ഗൂഗിള്‍ മാപ്പിംഗില്‍ പ്രാവീണ്യമുള്ള വ്യക്തിയും, കുറെനാളുകളായി അകന്നുനിന്ന കെജികെയും, മുന്‍ കേന്ദ്രമന്ത്രി എസ്.കൃഷ്ണകുമാറും, ശശി തരൂര്‍ എംപിയും, സര്‍ക്കാര്‍ ഖജനാവ് ചോര്‍ച്ച കണ്ടെത്തുന്ന ചന്ദ്രകുമാറും, ബിആര്‍​പിയും, പ്രസിദ്ധ ഗൈനോക്കോളജിസ്റ്റും ചരിത്രസത്യങ്ങളുടെ രചയിതാവായ ഡോ. കാനം ശങ്കരപ്പിള്ളയും, പ്രസ്തുത ട്രിവാന്‍ഡ്രം ബ്ലോഗേഴ്സ് എന്ന കൂട്ടായ്മ ശക്തിയും പ്രസിദ്ധിയും കൈവരിക്കും എന്ന കാര്യത്തില്‍ സംശയമുണ്ടോ? കേരള സര്‍ക്കാരിന്റെ കീഴില്‍ അന്തരിച്ച ലാറി ബേക്കര്‍ ഇരുന്ന കസേരയില്‍ ഇരിക്കുന്ന ഡോ. എം.വി നായര്‍ ഞങ്ങള്‍ക്ക് "ശശി തരൂര്‍ പാര്‍ട്ടിയുടെ അസെറ്റ് ആണെന്ന്" പറഞ്ഞ രാഹുല്‍ ഗാന്ധിയെപ്പോലെ ഞങ്ങളും പറയും ഡോ. എം.വി. നായര്‍ തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ അസെറ്റ് ആണെന്ന്. ഇവിടെ അലമ്പുണ്ടാക്കിയിട്ട് മാന്യന്മാര്‍ ചമയുന്ന ചിലര്‍ എഫ്ഇസിയില്‍ മര്യാദക്കാരാണ്. കെജികെക്കെതിരെ സെബന്‍ സഭ്യതയില്ലാത്തരീതിയില്‍ പ്രതികരിച്ച അവസരത്തിലാണ് രാജേഷ് ടിസി ഈ ഗ്രൂപ്പില്‍ ശശി തരൂര്‍ വിഷയങ്ങള്‍ മാത്രമോ ഉള്ളോ എന്നാരോപിച്ചുകൊണ്ട് പരിഞ്ഞുപോയത്. വെളിയില്‍ നിന്നും ഇവിടെ നടക്കുന്ന ചര്‍ച്ചകള്‍ അനന്തന്‍ ആഴ്ചവെട്ടത്തില്‍ നിന്ന് കൃത്യമായി അറിഞ്ഞുകൊണ്ടേയിരുന്നു. അവസാനം ഇവിടെ പ്രശ്നം രൂക്ഷമായപ്പോള്‍ അനന്തനെക്കൊണ്ട് അസഭ്യവര്‍ഷം തന്നെ സ്വബോധ മില്ലാത്ത അവസ്ഥയില്‍ ചെയ്യിച്ചു. പക്ഷെ ബോധം തെളിഞ്ഞപ്പോള്‍ മാപ്പ് പറഞ്ഞതുകാരണം ഇപ്പോഴും അനന്തന്‍ ഗ്രൂപ്പില്‍ സര്‍വ്വ സ്വാതന്ത്ര്യവുമുള്ള അംഗമാണ്. ദീപക് ശങ്കര നാരായണന്‍ FEC യില്‍നിന്ന് ആട്ടിയോടിച്ച മാന്യനായ ചന്ദ്രകുമാറിനെപ്പോലെയാണ് ഞാനെന്ന് പ്രസ്തുത ഗ്രൂപ്പുകാര്‍ തെറ്റിദ്ധരിച്ചെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി ആനയുടെ തൊലിക്കട്ടിയുള്ളവനും ഇന്റെര്‍നെറ്റില്‍ സഭ്യമായ ഭാഷ ഉപയോഗിക്കുന്നവനും ആണ് ഞാനെന്ന് ധൈര്യമായി ഞാന്‍ പറയും.
ഇന്ന് തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ പതിമുന്നു വയസ്സുകാരന്‍ മുതല്‍ പ്രായം കൂടിയ എഴുപത്തിയേഴ് വയസ്സുള്ള ബ്ലോഗര്‍മാര്‍ വരെ ഈ കൂട്ടായ്മയില്‍ അംഗങ്ങളാണ്. പ്രായത്തിനും സ്ഥാനമാനങ്ങള്‍ക്കും ഈ ഗ്രൂപ്പിലുള്ളവര്‍ ബഹുമാനപുരസരം സംബോധന ചെയ്യുവാനും അവര്‍ക്കെതിരെ ചൊറിയുന്ന കമെന്റുകള്‍ അല്ലെങ്കില്‍ വ്യക്തിഹത്യ നടത്താതെ മാന്യമായ ഭാഷയില്‍ പ്രതികരിക്കാന്‍ തയ്യാറാവും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. അഡ്മിന്‍ സ്ഥാനം ഉപേക്ഷിച്ച എനിക്ക് മാനേജര്‍ സ്ഥാനം ധാരാളം മതി. പുതുതായി വരുന്ന അംഗങ്ങളെ സ്വാഗതം ചെയ്യുവാനും മോഡറേറ്റ് ചെയ്തിരിക്കുന്നവരുടെ സഭ്യമായ പ്രതികരണങ്ങള്‍ ഗ്രൂപ്പിലേക്ക് തിരിച്ചുവിടാനും തല്കാലം അത് കൂടിയേ തീരൂ.
ഞാന്‍ എഫ്ഇസിയിലും അംഗമായിത്തന്നെയുണ്ടാവും. അല്ലാതെ ഗുഡ് ബൈയും പറഞ്ഞ് ഇറങ്ങിയിട്ട് ഈ ഗ്രൂപ്പില്‍ മെയിലയക്കുകയും മോഡറേറ്റ് ചെയ്യുമ്പോള്‍ ഇടനിലക്കാരനെ തേടുകയും ചെയ്യുന്ന സെബിനെപ്പോലെ ഒരു "ചെറ്റ അല്ല ഞാന്‍​". ആ ഇടനിലക്കാരന്റെ മെയിലുകളും മോഡറേറ്റ് ചെയ്യപ്പെടും അത്രതന്നെ.