Friday, May 7, 2010

ഗ്രൂപ്പിന്റെ അഡ്മിന്‍ കേരളഫാര്‍മര്‍ അല്ല

സ്വന്തം അഭിപ്രായപ്രകടനങ്ങള്‍ക്ക് അഡ്മിന്‍ പദവി ഒരലങ്കാരമല്ല മറിച്ച് അതൊരു ശാപമാണ്. എതിര്‍ ചേരിയിലുള്ളവര്‍ക്ക് കരിഓയിലൊഴിക്കുവാനും ചെളി വാരി എറിയുവാനും മാത്രമേ അത് പ്രയോജനപ്പെടുകയുള്ളു. ഇതില്‍ നിന്ന് നാം മനസിലാക്കേണ്ടത് ഒരു ഗ്രൂപ്പിനെ നയിക്കുന്ന അഡ്മിനെ ഒളിഞ്ഞിരിക്കുവാന്‍ അവസരമൊരുക്കുകയും ഗ്രൂപ്പിന്റെ സുഗമമായ പ്രവര്‍ത്തനത്തില്‍ മാത്രം ഇടപെടുകയും ചെയ്യുക എന്നുള്ളതാണ്. ഡോ. എം.വി. നായരെ അഡ്‌മിന്‍ ആക്കിയപ്പോള്‍ ആരോപണങ്ങളും ചോദ്യം ചെയ്യലും അദ്ദേഹത്തോടായി. അതിന് ശേഷം ഞാന്‍ സ്വയം അഡ്മിന്‍ ചുമതല ഏറ്റെടുത്ത് ബൂലോഗപ്രശസ്തനായി എന്ന് പറയുകയാവും ശരി. അതിന്റെ ഫലമായി ഔട്‌ലുക്ക്, ഖലീജ് ടെംസ്, ഡെക്കാണ്‍ ഹെറാള്‍ഡ്, ദാറ്റ്സ്‌മലയാളം, ഒമാന്‍ ഡയിലി ഒബ്സെര്‍വര്‍ എന്നീ മേഖലകളിലുള്ളവര്‍ ഗ്രൂപ്പില്‍ ചേരുകയും ഗ്രൂപ്പിന്റെ ശക്തി പകരുകയുമാണ് ചെയ്തത്. തമ്മില്‍ തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ ചേരിതിരിഞ്ഞുള്ള അഭിപ്രായ പ്രകടനം നിയന്ത്രിക്കുവാന്‍ കഴിയാതെപോയത് ഈ ഗ്രൂപ്പിന്റെ പരാജയങ്ങളില്‍ പ്രധാനം ആണ്. എന്നാല്‍ അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുകൊണ്ട് തന്നെയാണ് പേരുവെളിപ്പെടുത്താത്ത യോഗ്യനായ ഒരു വ്യക്തി അഡ്മിന്‍ ചുമതല നിര്‍വഹിക്കാമെന്നേറ്റത്. പ്രസ്തുത വ്യക്തി യൂസര്‍ നെയിമും പാസ്വേര്‍ഡും മറ്റൊരാള്‍ക്ക് നല്‍കിയാല്‍ ഞാന്‍ പോലും അറിയില്ല അഡ്മിന്‍ ആരാണെന്ന്. കൂടാതെ പുതുതായി അംഗമായ എന്‍.ടി.വി ഡയറക്ടര്‍ ഗ്രൂപ്പില്‍ ചേര്‍ന്നതോടെ മഹത്വം ഒരു പടികൂടി മന്നേറി എന്നതാണ് വാസ്തവം.
പുതിയ അഡ്മിന്‍ ആംഗലേയവും, മലയാളവും ഭംഗിയായി കൈകാര്യം ചെയ്യുക മാത്രമല്ല ഒരു മോഡറേറ്റര്‍ എന്ന നിലയില്‍ ഗ്രൂപ്പിനെ നിയന്ത്രിക്കുകയും ചെയ്യും. അദ്ദേഹം നെറ്റില്‍ വരുന്ന സമയം പരിമിതമായതിനാല്‍ ഒരു ഉത്തരം വേഗത്തില്‍ ലഭിച്ചു എന്ന് വരില്ല. ഗ്രൂപ്പിലെ അച്ചടക്കം ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കും അതിലൂടെ ഉരുത്തിരിയുന്ന നിര്‍ദ്ദേശങ്ങള്‍ക്കും അനിവാര്യമാണ്. കെ.പി. സുകുമാരന്‍ എന്ന ബ്ലോഗര്‍ ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസില്‍ ഇട്ട കമെന്റ് ഇതായിരുന്നു. പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത കമെന്റ് ഇവിടെ രേഖപ്പെടുത്തട്ടെ.
ട്രിവാന്‍ഡ്രം ബ്ലോഗേര്‍സ് ഗ്രൂപ്പിലെ പ്രശ്നങ്ങള്‍ മാറി നിന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. നമ്മുടേത് ജനാധിപത്യ സമ്പ്രദായം അംഗീകരിച്ച ഒരു രാജ്യമാണ്. ആരും ഇവിടെ വിമര്‍ശനത്തിന് അതീതരല്ല. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ആരും വിമര്‍ശനങ്ങള്‍ സഹിച്ചേ പറ്റൂ. ആ നിലയ്ക്ക് പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ശശി തരൂരും ഒക്കെ വിമര്‍ശിക്കപ്പെടുന്നതില്‍ ഒട്ടും അപാകതയില്ല. അങ്ങനെ വിമര്‍ശിക്കപ്പെടുമ്പോഴും അവരൊക്കെ അനേകരാല്‍ ബഹുമാനിക്കപ്പെടുന്നവര്‍ കൂടിയാണെന്ന വസ്തുത വിമര്‍ശകര്‍ ഓര്‍ക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ജനാധിപത്യത്തിന് അര്‍ത്ഥമില്ലാതായിപോകും. വിമര്‍ശിക്കാനുപയോഗിക്കുന്ന ഭാഷ മാന്യമായിരിക്കണം എന്നത് ജനാധിപത്യസംസ്ക്കാരത്തിന്റെ മുന്നുപാധിയാണ്. ഇവിടെ പ്രധാനമന്ത്രിയെയും രാഹുല്‍ ഗാന്ധിയെയും തരൂരിനെയും വിമര്‍ശിക്കാന്‍ ഉപയോഗിച്ച ഭാഷ ഇ.എം.എസ്സിനെയോ പിണറായിയെയോ വിമര്‍ശിക്കാന്‍ ഉപയോഗിച്ചിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ? മാത്രമല്ല അത്തരം ഭാഷ പിണറായിക്കെതിരെ ഉപയോഗിക്കുകയാണെങ്കില്‍ പോലും അതിനെ എതിര്‍ക്കാനുള്ള ധാര്‍മ്മികബാധ്യത ഓരോ ജനാധിപത്യവാദിക്കുമുണ്ട്. ഏതൊരു ഗ്രൂപ്പും സമൂഹത്തിന്റെ ഒരു പരിഛേദമ

1 comment:

keralafarmer said...

പുതിയ അഡ്മിന്‍ ആംഗലേയവും, മലയാളവും ഭംഗിയായി കൈകാര്യം ചെയ്യുക മാത്രമല്ല ഒരു മോഡറേറ്റര്‍ എന്ന നിലയില്‍ ഗ്രൂപ്പിനെ നിയന്ത്രിക്കുകയും ചെയ്യും. അദ്ദേഹം നെറ്റില്‍ വരുന്ന സമയം പരിമിതമായതിനാല്‍ ഒരു ഉത്തരം വേഗത്തില്‍ ലഭിച്ചു എന്ന് വരില്ല. ഗ്രൂപ്പിലെ അച്ചടക്കം ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കും അതിലൂടെ ഉരുത്തിരിയുന്ന നിര്‍ദ്ദേശങ്ങള്‍ക്കും അനിവാര്യമാണ്